കുവൈത്തിൽ തിങ്കളാഴ്ച രാവിലെ സുരക്ഷാ സൈറൺ മുഴങ്ങും,ആരും പരിഭ്രാന്തരാകരുതെന്ന് മുന്നറിയിപ്പ്
സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ, സൈറൺ സംവിധാനങ്ങളുടെ സാങ്കേതിക സന്നദ്ധതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനായി എല്ലാ മാസവും ആദ്യ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇത്തരം പരീക്ഷണങ്ങൾ സ്ഥിരമായി നടത്തുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ