Advertisement
Kuwait

കുവൈത്തിൽ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനികളിൽ ശ്വാസതടസ്സം,അന്വേഷണം തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രാലയം

Published: October 06, 2026
കുവൈത്ത് സിറ്റി :കുവൈത്തിലെ ഒരു സെക്കൻഡറി സ്കൂളിലെ നിരവധി വിദ്യാർത്ഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ട സംഭവത്തിൽ അടിയന്തര അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി വിദ്യാർത്ഥിനികളുടെ ആരോഗ്യസ്ഥിതി നേരിട്ട് നിരീക്ഷിച്ചുവരികയാണെന്നും, അവരുടെ ആരോഗ്യം നിരീക്ഷിക്കാനും സംഭവവുമായി ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കാനും മന്ത്രാലയ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.അതേസമയം,എത്ര വിദ്യാർത്ഥികളെയാണ് ഇത് ബാധിച്ചതെന്നോ ഏത് സ്കൂളിലാണെന്നോ വ്യക്തമാക്കിയിട്ടില്ല. ശ്വാസതടസ്സത്തിനുള്ള കാരണവും വെളിപ്പെടുത്തിയിട്ടില്ല.

വിദ്യാർത്ഥികളുടെയും അധ്യാപക-അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.പെൺകുട്ടികളുടെ ആരോഗ്യസ്ഥിതിയും സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളും തുടർന്നും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

സംഭവത്തിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനും ഉത്തരവാദിത്തം നിർണ്ണയിക്കുന്നതിനും, അന്വേഷണഫലത്തിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനുമായി അടിയന്തര അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു.സ്കൂൾ അന്തരീക്ഷത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതോ, വിദ്യാർത്ഥികളെയും ജീവനക്കാരെയും അപകടത്തിലാക്കുന്നതോ ആയ ഏതൊരു പെരുമാറ്റവും നടപടിയും അംഗീകരിക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.ചട്ടങ്ങളുടെ ലംഘനം കർശനമായി നേരിടുമെന്ന് വ്യക്തമാക്കിയ മന്ത്രാലയം, വിദ്യാർത്ഥികളുടെ സംരക്ഷണം അടിസ്ഥാനപരമായ ഉത്തരവാദിത്തമാണെന്നും കൂട്ടിച്ചേർത്തു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos