Advertisement
Qatar

ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ഇടപെട്ടെന്ന ആരോപണം തള്ളി ഖത്തർ; 'ആഭ്യന്തര രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്'

Published: October 29, 2026
ദോഹ: ഇസ്രായേൽ തിരഞ്ഞെടുപ്പുകളിൽ ഖത്തർ ഇടപെട്ടുവെന്നും രാഷ്ട്രീയ പാർട്ടികളെയും വോട്ടർമാരെയും സ്വാധീനിക്കാൻ സാമ്പത്തിക സഹായം നൽകിയെന്നുമുള്ള ആരോപണങ്ങൾ ഖത്തർ തള്ളി ഇസ്രായേലിലെ ആഭ്യന്തര രാഷ്ട്രീയ തർക്കങ്ങളിലേക്ക് ഖത്തറിനെ വലിച്ചിഴയ്ക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ആരോപണം പൂർണമായും തള്ളുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ-അൻസാരി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിലാണ് അൽ-അൻസാരി ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയത്. ഇസ്രായേലിലെ ചില രാഷ്ട്രീയക്കാരും അവരുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരും ഖത്തറിനെതിരായ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്രായേൽ രാഷ്ട്രീയത്തിലെ വിവിധ വിഭാഗങ്ങളെയും അറബ് വോട്ടർമാരെയും ഖത്തർ പണം നൽകി സ്വാധീനിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ആരോപണങ്ങൾ അസംബന്ധം മാത്രമല്ല, അപകടകരവുമാണെന്ന് അൽ-അൻസാരി വിശേഷിപ്പിച്ചു. ഇസ്രായേലിലെ രാഷ്ട്രീയ-മാധ്യമ മേഖലകളിലെ ചില വ്യക്തികൾ സ്വന്തം രാഷ്ട്രീയ പരാജയങ്ങൾക്ക് ഖത്തറിനെ ഉത്തരവാദിയാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഖത്തറിനെ കുറ്റപ്പെടുത്തുന്നതിനു പകരം സ്വന്തം വോട്ടർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇസ്രായേൽ രാഷ്ട്രീയക്കാർ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രായേലിലെ രാഷ്ട്രീയ പ്രവർത്തനങ്ങളിലോ തിരഞ്ഞെടുപ്പ് മത്സരങ്ങളിലോ ഖത്തറിന് പങ്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇസ്രായേലിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ഖത്തർ ഉദ്ദേശിക്കുന്നില്ലെന്നും രാജ്യത്തെ രാഷ്ട്രീയ തർക്കങ്ങളിലേക്ക് ഖത്തറിനെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീൻ വിഷയത്തിൽ നിലപാട് ആവർത്തിച്ച് ഖത്തർ
പുതിയ സർക്കാർ അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ പ്രസക്തമായ പ്രമേയങ്ങളും മാനിക്കണമെന്നും ഫലസ്തീൻ പ്രശ്നത്തിൽ ഉത്തരവാദിത്തത്തോടെയും ആത്മാർഥതയോടെയും ഇടപെടണമെന്നും അൽ-അൻസാരി ആവശ്യപ്പെട്ടു.

ഫലസ്തീൻ ജനതയുടെ സ്വയംനിർണയാവകാശം ഉൾപ്പെടെയുള്ള അടിസ്ഥാന അവകാശങ്ങൾ അംഗീകരിക്കപ്പെടണം.1967-ലെ അതിർത്തികളെ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അവകാശത്തെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഉത്തരവാദിത്തവും കണക്കുബോധിപ്പിക്കലും ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യസ്ഥതയിലൂടെയുള്ള സംഘർഷപരിഹാരം,നയതന്ത്ര ഇടപെടലുകൾ,മാനുഷിക പ്രവർത്തനങ്ങൾ,ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണ എന്നിവയിൽ ഖത്തർ തുടർന്നും സജീവമായിരിക്കുമെന്ന് അൽ-അൻസാരി വ്യക്തമാക്കി. നീതിപൂർവവും സമഗ്രവുമായ സമാധാനവും മേഖലയിൽ സ്ഥിരതയും ഉറപ്പാക്കുന്നതിനായി പ്രാദേശിക-അന്താരാഷ്ട്ര പങ്കാളികളുമായി സഹകരണം തുടരും.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയോ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങളുടെയോ ഭാഗമായി ഖത്തറിന്റെ പേര് ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കില്ലെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ രാജ്യം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos