Advertisement
Qatar

ഖത്തറിൽ നാളെ ബോളിവുഡ് സംഗീത സായാഹ്നം,അനുരാധ പൗദ്വാളും വിനോദ് റാത്തോഡും ദോഹയിൽ

Published: October 29, 2026
ദോഹ: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകരായ അനുരാധ പൗദ്വാളും വിനോദ് റാത്തോഡും ഒന്നിക്കുന്ന  സംഗീത വിരുന്ന് 'അനുരാധ പൗദ്വാൾ & വിനോദ് റാത്തോഡ് ലൈവ് ഇൻ ഖത്തർ 2026' നാളെ (ഒക്ടോബർ 30, വെള്ളി) ദോഹയിൽ അരങ്ങേറും. ദോഹ അസ്പയർ സോണിലെ ലേഡീസ് സ്പോർട്സ് ഹാളിലാണ് (Aspire Zone - Ladies Sports Hall) പരിപാടി നടക്കുക.

'ഖത്തർ കലണ്ടറിന്റെ' പിന്തുണയോടെ റാമി പ്രൊഡക്ഷൻസ് ഇന്റർനാഷണൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം 5:00 മണിക്ക് ഗേറ്റുകൾ തുറക്കും. തുടന്ന് 6:00 മണിയോടെ പരിപാടികൾ ആരംഭിക്കും.ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും അരങ്ങിലെത്തുന്ന ഗാനസന്ധ്യയിൽ പ്രശസ്ത കലാകാരൻ ജൂനിയർ കുമാർ സാനുവും (കാജിബാർ റഹ്മാൻ) അണിനിരക്കും. തത്സമയ ഓർക്കസ്ട്രോയുടെ അകമ്പടിയോടെയാകും സംഗീത സായാഹ്നം പ്രേക്ഷകരിലേക്ക് എത്തുന്നത്.

ടിക്കറ്റ് നിരക്കുകൾ :
സിൽവർ: ഖത്തർ റിയാൽ 100
ഗോൾഡ്: 150
വി.ഐ.പി (Admit 1): 250
വി.ഐ.പി (Admit 2): 450
വി.വി.ഐ.പി: 500
റെഡ് കാര്‍പ്പറ്റ്:1,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
ക്യൂ-ടിക്കറ്റ്സ് (Qtickets), പ്ലാറ്റിനംലിസ്റ്റ് (Platinumlist), എസ്-സിറ്റി (SCity), വെർജിൻ മെഗാസ്റ്റോർ (Virgin Megastore) എന്നീ പ്ലാറ്റ്‌ഫോമുകൾ വഴി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പ്രവാസി സമൂഹത്തിനും സംഗീതാസ്വാദകർക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്നതായിരിക്കും ഈ സംഗീത സായാഹ്നമെന്ന് സംഘാടകർ ദോഹയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ദോഹ ഗ്രാൻഡ് ലക്‌സിൽ നടന്നവാർത്ത സമ്മേളനത്തിൽ പിന്നണി ഗായകരായ അനുരാധ  പൗദ്വാൾ,കാജിബാർ റഹ്മാൻ, വിനോദ് റാത്തോഡ് റാമി പ്രോഡക്ഷൻമാനേജിങ് ഡയറക്ടർ റഹീം ആതവനാട്, റേഡിയോ മിർച്ചി ബിസിനസ്സ് ഡയറക്ടർ അരുൺ ലക്ഷ്മണൻ, ബി പോസിറ്റിവ് ഗ്രൂപ്പ് ഗ്രീൻ പ്രിന്റിങ്ങ് മീഡിയ കമ്മ്യുണിക്കേഷൻ മാനേജർ നിതിൻ ജോസഫ്,റേഡിയോ മലയാളം സി ഇ ഒ അൻവർ ഹുസൈൻ, മന്നായി ഓട്ടോ മോട്ടീവ് മാർക്കറ്റിങ് ഡയറക്ടർ
 ജോൺ ബാസിൽ എന്നിവർ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos