വ്യാഴാഴ്ച പുലർച്ചെയും സൗദിക്ക് നേരെ ആക്രമണങ്ങൾ,പ്രതിരോധിച്ചതായി സഖ്യസേന
അതേസമയം, യമനിൽ പോരാട്ടം അതിരൂക്ഷമായി തുടരുകയാണ്. തുടർച്ചയായുള്ള ഹൂതി ആക്രമണങ്ങളെ തുടർന്ന് യമനിലെ ഔദ്യോഗിക സർക്കാർ നിയന്ത്രണത്തിലുള്ള ഏദൻ വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സഖ്യസേന നടത്തിയ ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടതായി ഹൂതികൾ പറഞ്ഞു. വടക്കുപടിഞ്ഞാറൻ അൽ ജൗഫ് പ്രവിശ്യയിൽ മാർക്കറ്റിനും പെട്രോൾ പമ്പിനും നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റതായുംറിപ്പോർട്ടുണ്ട്. ജയ്സ് പ്രവിശ്യയുടെ നിയന്ത്രണത്തിനായും പോരാട്ടം രൂക്ഷമാണ്. ഇവിടെ ഹൂതി ഉപരോധം തുടരുന്നു. യമനിലെ 80 ശതമാനം പേരും പട്ടിണി മൂലം പ്രയാസം അനുഭവിക്കുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719