Advertisement
Saudi Arabia

സൗദിയിലെ ഈസ്റ്റ്– വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈന് നേരെ ഹൂതി ആക്രമണം,വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ശ്രമം തകർത്തതായി സഖ്യസേന

Published: October 27, 2026
റിയാദ് : സൗദിയിലെ തന്ത്രപ്രധാന ഈസ്റ്റ്– വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈന് നേരെ  വീണ്ടും ഹൂതി ആക്രമണമുണ്ടായതായി റിപ്പോർട്ട്. പമ്പിങ് സ്റ്റേഷനുകൾ ആക്രമണത്തിൽ തകർന്നു. റിയാദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. റിയാദിനു മുകളിൽ 3 ഡ്രോണുകൾ പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഇതേസമയം, യെമനിൽ സൗദിയുടെ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു.

ഇതിനിടെ,യെമൻ തലസ്ഥാനമായ സനായിൽ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ഉപയോഗിക്കുന്ന ലോഞ്ചറുകൾ സൗദി സഖ്യ സേന ബോംബിട്ടു തകർത്തു. ബാലിസ്റ്റിക് മിസൈലുകൾ സംഭരിച്ചു വച്ചിരുന്ന ടണലുകളും മിസൈൽ സംഭരണ കേന്ദ്രങ്ങളും ആക്രമിച്ചു. തീവ്രവാദികൾ തമ്പടിച്ചിരിക്കുന്ന കോട്ടകൾ, ക്യാംപുകൾ എന്നിവയും നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719
Advertisement

NEWSROOMME VIDEOS

View All Videos