Advertisement
Saudi Arabia

സൗദിക്ക് നേരെ ഹൂതി ആക്രമണം തുടരുന്നു,ഇന്ന് രാവിലെ മാത്രം ഏഴ് തവണ ആക്രമണമുണ്ടായതായി റിപ്പോർട്ട്

Published: October 27, 2026
റിയാദ് : സൗദി അറേബ്യയിലെ ജനവാസ മേഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള യമനിലെ ഹൂതി വിമതരുടെ ആക്രമണം തുടരുന്നു. ചൊവ്വാഴ്ച പുലർച്ചെ 3:00 നും 4:50 നും ഇടയിൽ ഹൂതികൾ നടത്തിയ ഏഴ് ആക്രമണ ശ്രമങ്ങൾ സൗദി സഖ്യസേന വിജയകരമായി തകർത്തു. തെക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയെ ലക്ഷ്യമിട്ട മൂന്ന് ബലിസ്റ്റിക് മിസൈലുകളുമാണ് സഖ്യസേന തകർത്തത്. കഴിഞ്ഞ ദിവസവും റിയാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ആക്രമണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, മുൻ ദിവസങ്ങളെ അപേക്ഷിച്ച് നിലവിൽ ആക്രമണങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.

അതേസമയം, യമനിൽ സൗദി സഖ്യസേന തിരിച്ചടി ശക്തമാക്കി. ഹൂതികളുടെ മിസൈൽ സംഭരണ തുരങ്കങ്ങൾ, നാല് മിസൈൽ വിക്ഷേപണ തറകൾ, ഒരു മിസൈൽ സംഭരണശാല എന്നിവ തകർത്തതായി സഖ്യസേന വക്താവ് അറിയിച്ചു. ഈ തിരിച്ചടിയോടെ ഹൂതികൾക്കുള്ള ആയുധ വിതരണം തടസ്സപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.

സൗദിയുടെ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രീക്ക് വ്യോമ പ്രതിരോധ സംവിധാനം രാജ്യത്ത് തുടരാൻ തീരുമാനിച്ചു. ഗ്രീക്ക് പ്രധാനമന്ത്രിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഈ ധാരണയായത്. ഹൂതി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സൗദിക്ക് സൈനിക സഹായം നൽകാൻ ഈജിപ്തും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഈജിപ്ഷ്യൻ പ്രസിഡന്റിന് പാർലമെന്റ് അനുമതി നൽകി. ഇതിനിടെ സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നിവരടങ്ങുന്ന മക്ക സഖ്യം തെഹ്റാനിൽ വെച്ച് ഇറാനുമായി ചർച്ച നടത്തി.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719
Advertisement

NEWSROOMME VIDEOS

View All Videos