Advertisement
Qatar

യു.എസ്-ഇറാൻ സംഘർഷം,ട്രംപും ഗൾഫ് നേതാക്കളും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്

Published: September 17, 2026
വാഷിംഗ്ടൺ  ഇറാനുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി, അടുത്ത ആഴ്ച യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഗൾഫ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ നേതാക്കളെയും വിദേശകാര്യ മന്ത്രിമാരെയും കാണുമെന്ന് 'ആക്സിയോസ്' (Axios)  റിപ്പോർട്ട് ചെയ്തു.
യുദ്ധാനന്തര തന്ത്രങ്ങളെക്കുറിച്ചുള്ള യുഎസിന്റെ ആശയങ്ങൾ മുൻനിർത്തിയാകും പ്രധാനമായും കൂടിക്കാഴ്ചയെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം അന്തിമരൂപം നൽകുമെന്ന് പ്രതീക്ഷിക്കുന്ന 'യുദ്ധാനന്തര പദ്ധതി' (day-after plan) തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ട്രംപും അദ്ദേഹത്തിന്റെ ഉന്നതതല സംഘവും ഗൾഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്.കൂടിക്കാഴ്ചയ്ക്കുള്ള പ്രാഥമിക ക്ഷണക്കത്തുകൾ ബുധനാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അയച്ചുതുടങ്ങി. മറ്റ് അറബ്, മുസ്ലീം നേതാക്കളെ കൂടി ഉൾപ്പെടുത്തി കൂടിക്കാഴ്ച വിപുലീകരിച്ചേക്കാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചു.

സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ ആറ് ജിസിസി (GCC) രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.യുദ്ധം അവസാനത്തിലേക്ക് കടക്കുകയാണെന്ന് ബുധനാഴ്ച ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.ഇറാൻ ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും, ഇക്കാര്യം ഇറാനിൽ നിന്ന് നേരിട്ട് അറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.യുഎസ് സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങൾ യുദ്ധത്തിനിടെ ഇറാനിൽ നിന്നുള്ള ശക്തമായ ആക്രമണങ്ങൾക്ക് ഇരയാവുകയും, എണ്ണ-പ്രകൃതിവാതക കയറ്റുമതി തടസ്സപ്പെട്ടതിനെത്തുടർന്ന് വലിയ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരമൊരു യോഗം ചേരുന്നത്.

ന്യൂയോർക്കിൽ വെച്ച് ട്രംപിനെ കാണാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ആഗ്രഹിക്കുന്നുണ്ടെന്ന് ഒരു ഇസ്രായേൽ വൃത്തത്തെ ഉദ്ധരിച്ചുകൊണ്ട് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുവരെ അത്തരമൊരു കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4

YOU MAY LIKE

View All Qatar
Advertisement

NEWSROOMME VIDEOS

View All Videos