Advertisement
Kuwait

കുവൈത്തും ബഹ്‌റൈനും ഇറാനിൽ നേരിട്ട് ആക്രമണം നടത്തിയതായി വാൾസ്ട്രീറ്റ് ജേർണൽ

Published: July 25, 2026
വാഷിംഗ്ടൺ : ഈ മാസം ആദ്യം ഇറാനിലെ ലക്ഷ്യസ്ഥാനങ്ങൾ ആക്രമിക്കുന്നതിന് ബഹ്‌റൈനും കുവൈത്തും രഹസ്യമായി യുദ്ധവിമാനങ്ങൾ വിന്യസിച്ചതായി 'ദ വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ ഈ രണ്ടു ഗൾഫ് രാജ്യങ്ങൾ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള സൈനിക നടപടിയാണിതെന്നും പത്രം ചൂണ്ടിക്കാട്ടി.റിപ്പോർട്ട് പ്രകാരം, ഡ്രോണുകളും മിസൈലുകളും സൂക്ഷിക്കുന്ന കേന്ദ്രങ്ങളും ഇറാനിലെ ചില  മറ്റ് സൈനിക ആസ്ഥാനങ്ങളും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കൻ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിലും കുവൈത്തിലുമായി ഇറാൻ തങ്ങളുടെ തിരിച്ചടി കേന്ദ്രീകരിച്ചിരുന്നു.തങ്ങൾക്ക് നേരെ ആക്രമണം നടത്താൻ ഗൾഫ് രാജ്യങ്ങൾ മണ്ണ് വിട്ടുകൊടുക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.അതേസമയം,കുവൈത്തും ബഹ്‌റൈനും ഇതുവരെ വാർത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos