ഇറാൻ തിരിച്ചടിക്കുന്നു,യു.എസ് യുദ്ധവിമാനങ്ങൾ കുവൈത്തിൽ തകർന്നുവീണു
(ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രമാണ് ന്യൂസ്‌റൂം വായനക്കാരിലേക്ക് എത്തിക്കുന്നത്.ദേശീയ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് കരുതലോടെയിരിക്കുക)
അതേസമയം,കുവൈത്തിലെ അഹമ്മദി റിഫൈനറിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്ക്. കുവൈത്ത് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാഷണൽ പെട്രോളിയത്തെയും കെപിസിയെയും ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്. അഹ്‌മദി റിഫൈനറിയിൽ ഇന്ന് പുലർച്ചെ മിസൈൽ അവശിഷ്ടം വീണതായി നാഷണൽ പെട്രോളിയം കമ്പനിയുടെ ഔദ്യോഗിക വക്താവ് ഗാനിം അൽഒതൈബി അറിയിച്ചു. സംഭവത്തിൽ രണ്ട് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി. റിഫൈനറിയിലെ പ്രവർത്തനങ്ങളെയും ഉൽപാദനത്തെയും സംഭവം ബാധിച്ചിട്ടില്ലെന്നും പൂർണ ശേഷിയിൽ പ്രവർത്തനം തുടരുന്നതായും അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo