കുവൈത്ത് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് മലയാളികളും,പ്രതിഷേധവുമായി ഗൾഫ്,അറബ് രാജ്യങ്ങൾ
വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ ആകെ അറുപത്തിമൂന്ന് പേർക്കാണ് ഈ ആക്രമണത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരിൽ മൂന്ന് പേർ മലയാളികളാണെന്നും ഇതിൽ വിമാനത്താവളത്തിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയും രണ്ട് യുവാക്കളും ഉൾപ്പെടുന്നുവെന്നുമാണ് ലഭ്യമാകുന്ന വിവരം. മലയാളികൾ ഉൾപ്പെടെ ആകെ പന്ത്രണ്ട് ഇന്ത്യക്കാർക്കാണ് പരുക്കേറ്റത്. ആക്രമണത്തെ തുടർന്ന് കുവൈത്തിലേക്കുള്ള വ്യോമഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ഇത് ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളെ ബാധിക്കുകയും ചെയ്തു.
മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാനാണ് സ്ഫോടനത്തിൽ മരിച്ചത്.
അതേസമയം,ബഹ്റൈനിലും കുവൈത്തിലും ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് അറബ് രാജ്യങ്ങളും പ്രമുഖ മുസ്ലിം കൂട്ടായ്മകളും രംഗത്തെത്തി. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ബഹ്റൈനിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഉണ്ടായ ആക്രമണം പ്രാദേശിക സുരക്ഷയെ തകർക്കുന്നതും രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണെന്ന് യുഎഇ, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങൾ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub