Advertisement
Kuwait

ഡ്രോൺ അവശിഷ്ടങ്ങൾ വീണ് കുവൈത്തിൽ ഒരാൾക്ക് പരിക്കേറ്റു

Published: July 09, 2026
കുവൈത്ത് സിറ്റി :ഇറാനിൽ നിന്നുള്ള മിസൈൽ - ഡ്രോൺ പ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ വീണ് കുവൈത്തിൽ ഒരാൾക്ക് പരിക്കേറ്റതായി കുവൈത്ത് ആർമി. ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നിരവധി സ്ഥലങ്ങളിൽ അവശിഷ്ടങ്ങൾ വീണതായും പരിക്കേറ്റ വ്യക്തി ചികിത്സയിലാണെന്നും നില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു. അതേസമയം, ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിൽ സായുധ സേന 3 ബാലിസ്റ്റിക് മിസൈലുകൾ, ഒരു ക്രൂയിസ് മിസൈൽ, 10 ഡ്രോണുകൾ എന്നിവ വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സഊദ് അബ്ദുൽ അസീസ് അൽഉത്‌വാൻ പറഞ്ഞു.

ലാൻഡ് ഫോഴ്സ് എഞ്ചിനീയറിംഗുമായി അഫിലിയേറ്റ് ചെയ്ത ഇൻസ്പെക്ഷൻ ആൻഡ് ഡിസ്പോസൽ ഗ്രൂപ്പ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങൾ കൈകാര്യം ചെയ്തതായും അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos