Advertisement
Kuwait

കുവൈത്തിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയിലും ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് അധികൃതർ

Published: March 19, 2026
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന എണ്ണശുദ്ധീകരണ ശാലയായ മിനാ അൽ അഹമ്മദിക്ക് നേരെ ഡ്രോൺ ആക്രമണമുണ്ടായതായി ഔദ്യോഗിക സ്ഥിരീകരണം. ഇന്ന്( വ്യാഴം) നടന്ന ആക്രമണത്തെത്തുടർന്ന് റിഫൈനറിയിലെ ഒരു യൂണിറ്റിൽ തീപിടിത്തമുണ്ടായതായി കുവൈത്ത് പെട്രോളിയം കോർപറേഷനെ (കെപിസി) ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ കുനാ റിപോർട്ട് ചെയ്തു.
ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാണെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മിനാ അൽ അഹമ്മദി റിഫൈനറിയിലെ ഒരു പ്രവർത്തന യൂണിറ്റാണ് ലക്ഷ്യമിട്ടത്. എങ്കിലും ഉൽപാദനത്തെയോ മറ്റ് പ്രവർത്തനങ്ങളെയോ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിൽ ഒന്നാണ് മിനാ അൽ അഹമ്മദി. പ്രതിദിനം 7,30,000 ബാരൽ പെട്രോളിയം ഉൽപാദിപ്പിക്കാനുള്ള ശേഷി ഈ പ്ലാന്റിനുണ്ട്. മേഖലയിൽ ഇന്ധന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളുടെ പരമ്പരയിൽ ഒടുവിലത്തേതാണ് കുവൈത്തിലെ ഈ സംഭവം.
ഗൾഫ് മേഖലയിലെ സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയുയർത്തുന്ന ഇത്തരം നീക്കങ്ങളെ രാജ്യാന്തര സമൂഹം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാണെന്നും കുവൈത്ത് അറിയിച്ചു. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/EgJcEGy2iTM48Z38oVu56Z
 

YOU MAY LIKE

View All Kuwait
Advertisement