അറിഞ്ഞിരിക്കണം 'വാൻഗിരി സ്‌കാം' കോൾ :മുന്നറിയിപ്പുമായി കുവൈത്ത്
ഓട്ടോമേറ്റഡ് കോളിങ് സംവിധാനങ്ങൾ ഉപയോഗിച്ച് ഒരേസമയം ആയിരക്കണക്കിന് ആളുകളിലേക്കാണ് തട്ടിപ്പുകാർ ബന്ധപ്പെടുന്നത്. ഉപഭോക്താക്കൾ ഈ നമ്പറുകളിലേക്ക് തിരികെ വിളിക്കുമ്പോൾ അന്താരാഷ്ട്ര പ്രീമിയം നിരക്കുകൾ ഈടാക്കുന്ന നമ്പറുകളിലേക്ക് കോൾ റീഡയറക്ട് ചെയ്യപ്പെടുന്നു. തുടർന്ന് ഓട്ടോമേറ്റഡ് സന്ദേശങ്ങൾ വഴി വിളിക്കുന്നയാളെ ലൈനിൽ ഹോൾഡ് ചെയ്തുനിർത്തുകയും വലിയ തുക ഫോൺ ബില്ലായി ഈടാക്കുകയും ചെയ്യും. പലപ്പോഴും ഒരു മിനിറ്റിന് നിരവധി കുവൈത്ത് ദിനാറുകൾ വരെ ഇത്തരത്തിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
പണനഷ്ടത്തിന് പുറമെ, ഇരകളുടെ ശബ്ദം റെക്കോർഡ് ചെയ്ത് പെയ്ഡ് സേവനങ്ങളുടെ വോയ്സ് അപ്രൂവലിനായി ഉപയോഗിക്കുന്ന രീതിയും തട്ടിപ്പുകാർക്കുണ്ട്. ഷിപ്‌മെന്റുകളോ അക്കൗണ്ട് അപ്‌ഡേറ്റുകളോ എന്ന വ്യാജേന ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങൾ അയച്ച് ഫോൺ ഹാക്ക് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ ചോർത്താനും ഇവർ ശ്രമിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ, പസഫിക് ദ്വീപുകൾ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഇത്തരം കോളുകൾ വരുന്നത്. അതിനാൽ പരിചയമില്ലാത്ത അന്താരാഷ്ട്ര നമ്പറുകളിൽ നിന്നുള്ള കോളുകൾ അവഗണിക്കാനും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF