കുവൈത്തിലെ സൈനിക ക്യാമ്പും ജല-വൈദ്യുത പ്ലാന്റും ആക്രമിച്ചു,ഇന്ത്യക്കാരൻ മരിച്ചു,നിരവധി സൈനികർക്ക് പരിക്ക്
ഇതിനിടെ,ഒരു സൈനിക ക്യാമ്പ് ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ 10 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി കുവൈത്ത് സായുധ സേന അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തി നശിപ്പിച്ചതായി സായുധ സേന പ്രസ്താവനയിൽ വ്യക്തമാക്കി.10 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ഇവർക്ക് ആവശ്യമായ വൈദ്യചികിത്സ നൽകുന്നുണ്ടെന്നും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായും സായുധ സേന അറിയിച്ചു.
ഒരു സ്വകാര്യ ലോജിസ്റ്റിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള വെയർഹൗസുകളും ലക്ഷ്യമിട്ടതായും, ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇവിടെയും വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
ഒരു മാസം മുമ്പ് യുദ്ധം തുടങ്ങിയത് മുതൽ കുവൈത്ത് നിരന്തരം ആക്രമിക്കപ്പെടുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ മാത്രം കുവൈത്ത് വ്യോമാതിർത്തിയിൽ 14 മിസൈലുകളും 12 ഡ്രോണുകളും കണ്ടെത്തിയിരുന്നു.
അതിനിടെ, അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ യുദ്ധത്തിൽ നൽകുന്ന പിന്തുണയ്ക്ക് ഇറാഖിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി സന്ദേശം അയച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ആക്രമണങ്ങളിൽ സ്വീകരിച്ച വ്യക്തമായ നിലപാടിനും രാജ്യത്തിനു നൽകുന്ന പിന്തുണയ്ക്കും ഇറാഖിലെ പരമോന്നത മതനേതൃത്വത്തോടും ജനങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചുവെന്ന് ഇസ്‌ന വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാഖിലെ ഷിയാ പാർട്ടിയായ ഇസ്‌ലാമിക് സുപ്രീം കൗൺസിൽ ഓഫ് ഇറാഖ് പ്രതിനിധികളും ബാഗ്ദാദിലെ ഇറാനിയൻ അംബാസഡറും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സന്ദേശം കൈമാറിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF