Advertisement
Kuwait

'ആ വാർത്ത തിരുത്തണം',വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടിനെതിരെ കുവൈത്ത്

Published: July 26, 2026
കുവൈത്ത് സിറ്റി : ഇറാനെതിരായ സൈനിക നടപടികളിൽ നേരിട്ട് പങ്കാളിയായെന്ന വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് കുവൈത്ത് തള്ളി.വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് അമേരിക്കയിലെ കുവൈത്ത് അംബാസഡർ ഷെയ്ഖ അൽ-സൈൻ അൽ-സബാഹ് പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡിന് കത്തയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.സംഘർഷം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ സമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിൽ പൊതുജനങ്ങളെ  തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ കൃത്യമായ റിപ്പോർട്ടിംഗ് അനിവാര്യമാണെന്നും വാർത്ത തിരുത്താനും അംബാസഡർ വാൾ സ്ട്രീറ്റ് ജേണലിനോട് ആവശ്യപ്പെട്ടു.

ജൂലൈ ആദ്യത്തിൽ ഇറാനെതിരായ ആക്രമണത്തിൽ കുവൈത്തും ബഹ്‌റൈനും നേരിട്ട് പങ്കാളികളായെന്നും യുദ്ധവിമാനങ്ങൾ വിന്യസിച്ചുവെന്നുമായിരുന്നു വാൾസ്ട്രീറ്റ് ജേർണൽ വെള്ളിയാഴ്ച നൽകിയ റിപ്പോട്ടിൽ ഉണ്ടായിരുന്നത്.

എന്നാൽ,ഇറാനെതിരായ ഏതെങ്കിലും സൈനിക നടപടികളിൽ കുവൈത്ത് ഇതുവരെ  പങ്കാളിയായിട്ടില്ലെന്നും, അയൽരാജ്യങ്ങളെ ആക്രമിക്കാൻ സ്വന്തം ഭൂപ്രദേശമോ വ്യോമപരിധിയോ സമുദ്രാതിർത്തിയോ ഉപയോഗിക്കാൻ അനുവദിച്ചിട്ടില്ലെന്നും  ഷെയ്ഖ അൽ-സൈൻ അൽ-സബാഹ് വ്യക്തമാക്കി.അന്താരാഷ്ട്ര നിയമത്തെ പിന്തുണയ്ക്കുകയും, രാഷ്ട്രങ്ങളുടെ പരമാധികാരത്തെ മാനിക്കുകയും, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും തർക്കങ്ങൾ പരിഹരിക്കുകയും ചെയ്യുന്ന കുവൈത്തിന്റെ നിലപാട് അവർ ആവർത്തിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos