Advertisement
Kuwait

ഇടവേളയ്ക്ക് ശേഷം ഇറാൻ - യു.എസ് പോര് രൂക്ഷമാകുന്നു: ഗൾഫിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് മിസൈൽ-ഡ്രോൺ ആക്രമണം

Published: September 02, 2026
കുവൈത്ത് സിറ്റി / മനാമ : ഇറാൻ നഗരങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന്​ മറുപടിയായി ഗൾഫ്​ രാഷ്ട്രങ്ങൾക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം നടത്തി. എന്നാൽ,ഇറാനിൽ നിന്നുള്ള മിസൈൽ , ഡ്രോൺ ആ​ക്രമണം പ്രതിരോധിച്ചതായി കുവൈത്തും ബഹ്‌റൈനും അറിയിച്ചു.ഇറാനിലെ വിവിധ നഗരങ്ങളിൽ ​അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് വീണ്ടും ആക്രമണം നടത്തിയത്.ഇറാനിലെ യു.എസ് ആക്രമണത്തിൽ നിരവധി മരണങ്ങളും റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്​.

ബഹ്​റൈനെ ലക്ഷ്യമാക്കിയുള്ള ഇറാന്‍റെ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി നാഷനൽ കമ്യൂണിക്കേഷൻ സെന്‍റർ അറിയിച്ചു. ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചു​കൊണ്ടിരിക്കുന്നതായി കുവൈത്ത്​ ആംഡ്​ ഫോഴ്​സസ്​ ജനറൽ കമ്മാൻഡ്​ അറിയിച്ചു. ഏ​തെങ്കിലും സ്​ഫോടന ശബ്​ദങ്ങൾ ശത്രുവിന്‍റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതിന്‍റേതാണ്​ ആണെന്നും വ്യക്​തമാക്കി. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള സുരക്ഷ നിർദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.
ബഹ്​റൈനും കുവൈത്തിനുമൊപ്പം ഇറാഖിലും ജോർദനിലും ഇറാൻ ആക്രമണം നടത്തി​. ജോർദനിലെ യു എസ് വ്യോമ, നാവിക താവളങ്ങളെ ലക്ഷ്യം വെച്ച് 13 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ ഉപയോഗിച്ചതായി ജോർദൻ അറിയിച്ചു. ഇതിൽ 10 എണ്ണത്തെയും വിജയകരമായി പ്രതിരോധിച്ചു. മൂന്നെണ്ണം വിജന പ്രദേശങ്ങളിലാണ്​ പതിച്ചതെന്നാണ് വിശദീകരണം. ഇറാഖിൽ ഇർബിലിലെ യു.എസ്​ സൈനിക കേന്ദ്രത്തിന്​ നേരെയാണ്​ ഇറാൻ ആക്രമണം നടത്തിയത്​.ചൊവ്വാഴ്​ച അർധരാത്രി യു.എസ്​ സൈന്യം ഇറാനിലെ വിവിധ കേ​ന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന്​ മറുപടിയായാണ്​ യു.എസ്​ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചതെന്ന ഐ.ആർ.ജി.സി അറിയിച്ചു.

തെക്കുകിഴക്കൻ ഇറാനിലെ സിസ്താൻ,കൊനാരക്, ചാബഹാർ നഗരങ്ങളിൽ അടക്കമാണ്​ യു.എസ്​ ആക്രമണം നടത്തിയത്​. ഹോർമോസ്ഗാനിലെ ജാസ്ക് നഗരത്തിനും ഖിഷം ദ്വീപിനും നേർക്ക് ആക്രമണം നടന്നിട്ടുണ്ട്​. അമേരിക്ക നടത്തിയ ആക്രമണത്തിൽ ഒരു മിസൈൽ പതിച്ചത് വിവാഹ ആഘോഷ ചടങ്ങ്​ നടന്ന സ്ഥലത്താണെന്ന്​ ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. കുട്ടി ഉൾപ്പെടെ നാല്​ പേർ ഈ ആക്രമണത്തിൽ കൊല്ല​പ്പെട്ടു. 50 ലധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്​.ഹോർമുസ് കടലിടുക്കിൽ കടൽമൈനുകൾ സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമത്തിന് മറുപടിയായ രണ്ട്​ ദിവസമായി നടത്തുന്ന ആക്രമണങ്ങളെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ് വ്യക്​തമാക്കി.ഇറാനെതിരായ ഏറ്റവും വലിയ ആക്രമണം ഇപ്പോഴും ആരംഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, അമേരിക്ക ഒരിക്കലും മറക്കാത്ത മറുപടിയായിരിക്കും ഇറാന്‍റെ ഭാഗത്ത്​ നിന്നുണ്ടാകുകയെന്ന്​ ഇറാൻ പരമോന്നത നേതാവ്​ ആയത്തുല്ല മുജ്​തബ ഖാംനഇ പറഞ്ഞു. സംഘർഷം പുനരാരംഭിച്ച ശേഷം ആദ്യമായാണ്​ ഇറാൻ പരമോന്നത നേതാവ്​ പ്രതികരിച്ചത്​.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

 

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos