Advertisement
Kuwait

പോരു മുറുകുന്നു,കുവൈത്തിലും ബഹ്‌റൈനിലും ഇന്നും ആക്രമണം

Published: July 09, 2026
കുവൈത്ത് സിറ്റി/മനാമ :യു.എസും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ രണ്ടാം ദിവസവും അയവില്ലാതെ തുടരുന്നു.കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇന്നും (ജൂലൈ 9, വ്യാഴാഴ്ച) ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്നലത്തെ വ്യാപക ആക്രമണങ്ങൾക്ക് പിന്നാലെ ഇന്ന് രാവിലെയോടെയാണ് വീണ്ടും സ്ഫോടന ശബ്ദങ്ങളും വ്യോമാക്രമണ മുന്നറിയിപ്പുകളും ഉയർന്നത്.കുവൈത്തിലെ അലി അൽ സലേം എയർബേസിന് സമീപമാണ് ഇന്ന് രാവിലെ ഡ്രോൺ ആക്രമണശ്രമങ്ങൾ ഉണ്ടായത്. എന്നാൽ, വ്യോമപ്രതിരോധ സംവിധാനങ്ങൾ (Patriot Missile Systems) ഇവയിൽ ഭൂരിഭാഗവും ആകാശത്തുവെച്ച് തന്നെ വിജയകരമായി വെടിവെച്ചിട്ടതായാണ് സൂചന.

അമേരിക്കൻ ഫിഫ്ത് ഫ്ലീറ്റിന്റെ ആസ്ഥാനമായ ബഹ്‌റൈനിലെ പോർട്ട് സൽമാൻ മേഖല ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ പ്രതിരോധിക്കാൻ ഇന്നും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം,കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഇന്നും വ്യോമപാതകളിലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത്, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള പല സർവീസുകളും വൈകുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.ഇറാനുമായുള്ള വെടിനിർത്തൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുപക്ഷവും ആക്രമണം ശക്തമാക്കിയത് മിഡിൽ ഈസ്റ്റിനെ കടുത്ത യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സംഘർഷം ലഘൂകരിക്കാൻ ഖത്തർ ഉൾപ്പെടെയുള്ള മധ്യസ്ഥ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും നിലവിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos