കുവൈത്ത് വീണ്ടും വ്യോമപാത അടച്ചു,നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും റിപ്പോർട്ട്
വ്യോമയാന മേഖലയുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമപരിധി ലക്ഷ്യമിട്ടെത്തിയ ശത്രുതാപരമായ വ്യോമലക്ഷ്യങ്ങളെ പ്രതിരോധ സേന വിജയകരമായി നേരിട്ടതായും കുവൈത്ത് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മേഖലയിലെ വ്യോമഗതാഗതത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണെന്നും, ഭീഷണികൾ ഒഴിഞ്ഞുമാറി അന്തരീക്ഷം ശാന്തമാകുന്നതോടെ വ്യോമപാത വീണ്ടും തുറന്ന് വിമാന സർവീസുകൾ സാധാരണ നിലയിലാക്കുമെന്നും സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചിട്ടുണ്ട്. നിലവിലുള്ള രാജ്യാന്തര കരാറുകളും വ്യവസ്ഥകളും അനുസരിച്ചാണ് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നത്.
നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരും വിവിധ വിമാനക്കമ്പനികളും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക നിർദേങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിാച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub