കാത്തിരിപ്പിന് വിരാമം,കുവൈത്ത് വിമാനത്താവളം തുറന്നു
ഇറാൻ നടത്തിയ ആക്രമണങ്ങളിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും വിമാനത്താവളത്തിനുണ്ടായ കേടുപാടുകൾ പരിഹരിച്ചു. സാങ്കേതിക വിഭാഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വിമാനത്താവളം പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ കരുതലോടെ മാത്രമേ മുഴുവൻ സർവീസുകളും തുടങ്ങുകയുള്ളൂ. ഓരോ ഘട്ടവും വിലയിരുത്തിയ ശേഷം മാത്രമേ കൂടുതൽ വിമാനങ്ങൾക്ക് അനുമതി നൽകൂ എന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് അൽ സബാഹ് അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ കുവൈത്ത് വിമാനങ്ങൾക്ക് സൗകര്യമൊരുക്കിയ സൗദി അറേബ്യയ്ക്കും മറ്റ് ജിസിസി രാജ്യങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. രണ്ട് മാസമായി കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകൾ മുടങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF