Advertisement
Kuwait

കണ്ണൂർ കരിമ്പം സ്വദേശി കുവൈത്തിൽ നിര്യാതനായി

Published: April 28, 2026
കുവൈത്ത്: കണ്ണൂർ, കരിമ്പം കൊയ്യം സ്വദേശി പട്ടേരി രാജീവൻ (51) കുവൈത്തിൽ  നിര്യാതനായി.  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് ഫർവാനിയ നോർത്ത് യൂണിറ്റ് അംഗമായിരുന്നു. സ്വകാര്യ തയ്യൽക്കട ജീവനക്കാരനായിരുന്നു.

ഭാര്യ: അനുപമ, മക്കൾ: റിതു ലക്ഷ്മി, ശ്രിയ ലക്ഷ്മി. കുവൈത്ത് എയർവെയ്സ് വിമാനത്തിൽ കൊച്ചി എയർപോർട്ടിലെത്തുന്ന ഭൗതികശരീരം, നോർക്ക ആംബുലൻസ് സർവിസ് വഴി സ്വദേശത്തേക്കു കൊണ്ടുപോകും. ഇന്ന് കൊയ്യം ഇ.എം.എസ് സെന്ററിൽ വച്ചു നടക്കുന്ന പൊതുദർശനത്തിന് ശേഷം സംസ്കാരം രാവിലെ 9 മണിക്ക് പെരുന്തലേരി സമുദായ ശ്മശാനത്തിൽ നടക്കും. ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ കല കുവൈത്തിന്റെ നേതൃത്വത്തിലാണ് നടന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos