കുവൈത്തിലെയും ബഹ്‌റൈനിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെ വീണ്ടും മിസൈൽ,ഡ്രോൺ ആക്രമണം
കുവൈത്തിലെ അലി അൽ സാലം വ്യോമസേനാ താവളത്തിനും മനാമയിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.
അഞ്ച് ഇറാനിയൻ തീരദേശ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഐആർജിസി വ്യക്തമാക്കി. അതേസമയം, വ്യോമാതിർത്തിയിലെ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുകയാണെന്ന് കുവൈത്ത് സായുധ സേന അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab