Advertisement
Kuwait

ബഹ്‌റൈനിലും കുവൈത്തിലും അപായ സൈറൺ മുഴങ്ങി,യു.എസ് ആക്രമണം തുടർന്നാൽ സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇറാൻ

Published: July 18, 2026
തെഹ്റാൻ : ഇറാനുമേൽ അമേരിക്ക ബോംബാക്രമണം തുടരുകയാണെങ്കിൽ, സമ്പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് മുതിർന്ന ഇറാനിയൻ സൈനിക ഉപദേഷ്ടാവായ മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി.ഇതുവരെ ഇറാൻ പ്രത്യാക്രമണം  പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത് അധികകാലം തുടരില്ലെന്നും റെസായി പറഞ്ഞു.ഗൾഫ് മേഖലയിലുള്ള അമേരിക്കൻ സഖ്യകക്ഷികളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഇറാന് സാധിക്കുമെന്നും, യു.എസിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു പ്രകോപനത്തിനും അതിശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,ബഹ്‌റൈനിലും കുവൈത്തിലും ഇന്ന് രാവിലെയും അപായ സൈറൺ മുഴങ്ങി.ബഹ്‌റൈനിലെ യുഎസ് സൈനിക കേന്ദ്രങ്ങളെയും ഇന്ധന ടാങ്കുകളെയും ലക്ഷ്യമാക്കി മിസൈൽ ആക്രമണമുണ്ടായതായി ഇറാൻ സൈന്യം അറിയിച്ചു.ആക്രമണത്തിൽ യുഎസ് സൈനിക സംവിധാനങ്ങൾക്കും ഇന്ധന ടാങ്കുകൾക്കും കേടുപാടുകൾ സംഭവിച്ചതായി ഇറാൻ സൈന്യത്തെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.യു.എസിന്റെ കുറ്റകൃത്യങ്ങൾക്കുള്ള  മറുപടിയായി ബഹ്‌റൈനിലെ ഷെയ്ഖ് ഇസ എയർ ബേസിലെ വിമാന ഹാംഗർ, പാർക്കിംഗ് ഏരിയ, ഇന്ധന ടാങ്കുകൾ എന്നിവയ്‌ക്ക് പുറമെ നിരവധി ആശയവിനിമയ സംവിധാനങ്ങളും ആക്രമിച്ചതായി ഇറാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതായി കുവൈത്ത് സൈന്യം അറിയിച്ചു. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kuwait
Advertisement