Advertisement
Kuwait

ഇറാൻ ആക്രമണത്തെ തുടർന്ന് കുവൈത്തിലെ ബുബിയാൻ ദ്വീപിൽ നിന്ന് യുഎസ് സൈന്യം ഒഴിഞ്ഞുപോയതായി ഇറാൻ

Published: April 06, 2026
തെഹ്റാൻ : കുവൈത്തിലെ ബുബിയാൻ ദ്വീപിലെ യുഎസ് സേനക്ക് നേരെ ആക്രമണം നടത്തിയതായി ഇറാനിലെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ വക്താവ് സ്റ്റേറ്റ് മീഡിയ വഴി പങ്കുവെച്ച വീഡിയോയിൽ അവകാശപ്പെട്ടു.ദ്വീപിലെ ഉപഗ്രഹ സംവിധാനങ്ങളെയും യുദ്ധോപകരണങ്ങളെയും ലക്ഷ്യമാക്കി തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് യുഎസ് സൈന്യം അവിടെ നിന്ന് മാറിയതായും   സെൻട്രൽ ആസ്ഥാനത്തെ വക്താവ് ഇബ്രാഹിം സോൾഫാകാരി പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
കുവൈത്തിലെ തീരദേശ ദ്വീപ് ശൃംഖലയിലെ ഏറ്റവും വലിയ ദ്വീപാണ് ഗൾഫിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബുബിയാൻ ദ്വീപ്.
ഇറാനിയൻ ആക്രമണത്തിൽ വടക്കൻ കുവൈത്തിലെ ജനവാസ മേഖലയിൽ അവശിഷ്ടങ്ങൾ വീണ് ആറ് പേർക്ക് പരിക്കേറ്റതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

YOU MAY LIKE

View All Kuwait
Advertisement