മേഖലയിൽ അശാന്തി തുടരുന്നു, കുവൈത്തിലെയും ബഹ്‌റൈനിലെയും ജോർദാനിലെയും അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിച്ചതായി ഐആർജിസി
കുവൈത്തിലെ അബ്ദുള്ള തുറമുഖത്തുള്ള യുഎസ് സൈനിക ലോജിസ്റ്റിക്സ് സഹായ കേന്ദ്രം തങ്ങൾ ലക്ഷ്യമിട്ടതായും, അവിടെ തീപിടിപ്പിക്കുകയും അത് നശിപ്പിക്കുകയും ചെയ്തതായും അവർ അവകാശപ്പെട്ടു.
കുവൈത്തിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതായും ആക്രമണത്തിൽ കുവൈത്തിലെ യു.എസിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും IRGC-യെ ഉദ്ധരിച്ചുകൊണ്ട് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ IRNA റിപ്പോർട്ട് ചെയ്തു.ജോർദാനിലെ അൽ അസ്‌റഖ് വ്യോമതാവളത്തിലുള്ള യുഎസ് സൈനിക കേന്ദ്രങ്ങൾ രണ്ടാം തവണയും ലക്ഷ്യമിട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ സൈന്യത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു."അമേരിക്കയുടെ നീചത്വം അവസാനിക്കുന്നത് വരെ" ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും ഐആർജിസി (IRGC) അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd