കുവൈത്തിനും ബഹ്റൈനും നേരെ ഇന്നും ഡ്രോൺ-മിസൈൽ ആക്രമണം
ബഹ്‌റൈന് നേരെയുണ്ടായ ആക്രമണങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് രാജ്യത്ത് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 4.15ഓടെയാണ് ആക്രമണമുണ്ടായത്. ജനങ്ങൾക്ക് ജാഗ്രതാനിർദേശവും നൽകി. കുവൈത്തിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ വിമാനത്താവളം ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദാണ് മരിച്ചത്. ആക്രമണത്തിൽ മൊത്തം 63 പേർക്ക് പരിക്കേറ്റിരുന്നു. യാത്രക്കായി വിമാനത്താവളത്തിൽ എത്തിയവർ, വിമാനത്താവള ജീവനക്കാർ എന്നിവർക്കാണ് പരിക്കേറ്റത്.
കുവൈത്ത് വിമാനത്താവളത്തെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ കഴിഞ്ഞദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അപലപിച്ചിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിലും നിരവധി പേർക്ക് പരിക്കേറ്റതിലും അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞദിവസം യു.എസ് സന്ദർശനത്തിനെത്തിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിന്റെ സുരക്ഷക്കും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും അമേരിക്കയുടെ പ്രതിബദ്ധത മാർക്കോ റൂബിയോ ആവർത്തിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab
ഫേസ്ബുക് പേജിൽ ജോയിൻ ചെയ്ത് വാർത്തകളും വിശേഷങ്ങളും പങ്കുവെക്കാം : https://www.facebook.com/groups/Newsroomclub