Advertisement
Kuwait

കുവൈത്തിലെ തന്ത്രപ്രധാനമായ അഹ്മദ് അൽ-ജാബർ വ്യോമത്താവളത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ

Published: July 31, 2026
തെഹ്റാൻ : കുവൈത്തിലെ തന്ത്രപ്രധാനമായ അഹ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ  യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടത്തിയതായി  ഇറാൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.ഹാംഗറുകൾ, ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകൾ എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്നും ഇറാനിലെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.ഖെഷ്ം ദ്വീപിലെ ഒരു പാർപ്പിടത്തിനു നേരെ യുഎസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഈ ആക്രമണമെന്നും  മേഖലയിലെ യുഎസിന്റെ വ്യോമ നിരീക്ഷണത്തിനുള്ള പ്രധാന കേന്ദ്രമെന്ന നിലയിലാണ്  കുവൈത്തിലെ യു.എസ് വ്യോമത്താവളത്തിന് നേരെ ആക്രമണം നടത്തിയതെന്നും  റിപ്പോർട്ടിൽ വ്യക്തമാക്കി.

അതേസമയം,ഇറാൻ്റെ ആക്രമണത്തോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല; നാശനഷ്ടങ്ങളെയും ആളപായത്തെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങളും  അറിവായിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos