കുവൈത്തിൽ വ്യാജ ഉൽപന്നങ്ങൾക്കെതിരെ കർശന നടപടി; 1,828 വസ്തുക്കൾ പിടിച്ചെടുത്തു
കാലഹരണപ്പെട്ടതും കേടായതുമായ മെഡിക്കൽ, പ്രഥമ ശുശ്രൂഷ സാമഗ്രികൾ സൂക്ഷിച്ച ലൈസൻസില്ലാത്ത വെയർഹൗസും കണ്ടെത്തി പിടിച്ചെടുത്തു. സംഭവ സ്ഥലത്തുനിന്ന് കാലഹരണ തീയതികൾ മാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും സ്റ്റിക്കറുകളും കണ്ടുകെട്ടിയതായും മന്ത്രാലയം വ്യക്തമാക്കി. പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കാൻ പരിശോധനകൾ കർശനമായി തുടരുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ