കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം,ഇന്ധന ടാങ്കിന് തീപിടിച്ചു
അതേസമയം,ഇറാനിൽ നിന്നുള്ള മിസൈൽ,ഡ്രോൺ ആക്രമണങ്ങളെ കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ടെന്ന് കരസേന ജനറൽ സ്റ്റാഫ് അറിയിച്ചു.ഇതിന്റെ ഭാഗമായാണ് വിവിധ പ്രദേശങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതെന്ന് ജനറൽ സ്റ്റാഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
കിഴക്കൻ പ്രവിശ്യയിലേക്ക് വന്ന ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ഫലപ്രദമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം തുടരുകയാണ്. ഇസ്രയേലിൽ പലയിടത്തും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HU1j0QE7i26GnMur8CmUvF