കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-റുഖായ് പ്രദേശത്തെ തൊഴിലാളികളുടെ പാർപ്പിടമായി ഉപയോഗിക്കുന്ന ചാലറ്റുകളിൽ തീപിടിത്തം. ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടിത്തം അർദിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ