Advertisement
Kuwait

ഇറാൻ ഡ്രോൺ ആക്രമണത്തിൽ കുവൈത്തിലെ ജനവാസ കേന്ദ്രത്തിൽ തീപിടിത്തം, വൻ ദുരന്തം ഒഴിവായി

Published: September 02, 2026
കുവൈത്ത് സിറ്റി :ഇന്ന് പുലർച്ചെ ഇറാനിൽ നിന്നുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ തീപിടുത്തമുണ്ടായതായി സ്ഥിരീകരണം. ക്യാപിറ്റൽ ഗവർണറേറ്റിലുള്ള ഒരു താമസമേഖലയിലുണ്ടായ തീപിടുത്തം ഉടൻ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ അണച്ചതായും സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.

 അൽ ഹിലാലി, അൽ മദീന ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഭൗതികമായ നാശനഷ്ടങ്ങൾ വളരെ കുറവാണെന്നും കുവൈത്ത് ഫയർ ഫോഴ്‌സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരിബ് വ്യക്തമാക്കി. ഇറാൻ നഗരങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ന് പുലർച്ചെ ഗൾഫ് രാഷ്ട്രങ്ങളിലേക്ക് അടക്കം ഇറാനിന്റെ മിസൈൽ ,ഡ്രോൺ ആക്രമണമുണ്ടായത്. ഇറാനിൽ നിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി കുവൈത്തും ബഹ്‌റൈനും നേരത്തെ അറിയിച്ചിരുന്നു. ബഹ്‌റൈനിനെ ലക്ഷ്യമാക്കിയുള്ള ഇറാൻറെ ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായി നാഷനൽ കമ്യൂണിക്കേഷൻ സെന്ററാണ് അറിയിച്ചത്. ഇറാനിലെ വിവിധ നഗരങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

 

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos