Advertisement
Kuwait

ബഹ്റൈന് പിന്നാലെ കുവൈത്തിലും ആക്രമണം,പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

Published: June 28, 2026
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ബഹ്റൈന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കുവൈത്തിനു നേരെയും ആക്രമണം. ഇന്ന് പുലർച്ച മൂന്നോടെ ആണ് ആക്രമണം നടന്നത്. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൻ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സുരക്ഷ നിർദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു. ഫെബ്രുവരി 28 നു യു.എസ്-ഇറാൻ സംഘർഷത്തിന് പിറകെ കുവൈത്തിനു നേരെ തുടർച്ചയായി ഇറാൻ ആക്രമങ്ങൾ നടത്തിയിരുന്നു. ഏറ്റവും അവസാനം ജൂൺ മൂന്നിന് കുവൈത്ത് വിമാനത്താവളത്തിന് നേരെ ഉണ്ടായ വലിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും 13 ഇന്ത്യക്കാർ അടക്കം 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്നു ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായെങ്കിലും അടുത്തിടെ ഇറാൻ-യു.എസ് സമാധാന കരാർ നിലവിൽ വന്നതോടെ സ്ഥിതിഗതികൾ ശാന്തമായിരുന്നു.

ശനിയാഴ്ച ഇറാനിൽ യുഎസ് വീണ്ടും ആക്രമനം നടത്തിയിരുന്നു. ബഹ്റൈനിൽ ഇറാൻ ആക്രമണവും ഉണ്ടായി. ഇന്ന് കുവൈത്തും ആക്രമിക്കപ്പെട്ടതോടെ മേഖല വീണ്ടും സംഘർഷത്തിലേക്ക് നിങ്ങുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.

അതേസമയം, സമാധാന ധാരണകൾ കാറ്റിൽ പറത്തി ഇറാനിൽ തുടർച്ചയായ രണ്ടാം ദിവസവും ആക്രമണം നടത്തിയതായി യു.എസ് സൈന്യം അറിയിച്ചു. ഹുർമുസ് കടലിടുക്കിൽ ഒരു ടാങ്കർ ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കമായിരുന്നു ഇറാനു നേരെയുള്ള യു.എസ് ആക്രമണം. രണ്ടാഴ്ച മുമ്പ് ഇരു രാജ്യങ്ങളും ഇടക്കാല സമാധാന കരാറിൽ ഒപ്പുവച്ചതിന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷമാണിത്. ഇറാനിലെ സിരിക്, ബന്ദർ ലങ്ക, ഖഷം ദ്വീപ് എന്നിവിടങ്ങളിൽ യു.എസ് ആക്രമണം നടത്തിയത്. തെക്കൻ ഇറാനിലെ സിരിക്കിൽ സ്ഫോടനങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ പറഞ്ഞു. സമാധാന ധാരണ ലംഘിച്ചതായി ഇരു രാജ്യങ്ങളിലും പരസ്പരം ആരോപിച്ചു.

"നമുക്ക് ഇനി ന്യായബോധമുള്ളവരായിരിക്കാൻ കഴിയാത്ത ഒരുഘട്ടം വന്നേക്കാം, ഞങ്ങൾ വളരെ വിജയകരമായി ആരംഭിച്ച ജോലി സൈനികമായി പൂർത്തിയാക്കാൻ നിർബന്ധിതരാകും. അങ്ങനെ സംഭവിച്ചാൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഇനി നിലനിൽക്കില്ല!" യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ പനാമ പതാകയുള്ള ടാങ്കറിനെ ഇറാനിയൻ ഡ്രോൺ ആക്രമിച്ചതിന് ശേഷം തങ്ങളുടെ സൈന്യം പുതിയ ആക്രമണങ്ങൾ നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് പറഞ്ഞു.

"വെടിനിർത്തൽ കരാർ പാലിക്കാൻ ഇറാന് അവസരം നൽകിയിരുന്നു, പക്ഷേ അത് വേണ്ടെന്ന് വച്ചു. വാണിജ്യ കപ്പലുകൾക്കെതിരായ ഇറാന്റെ തുടർച്ചയായ ആക്രമണത്തിന് നേരിട്ടുള്ള പ്രതികരണമായാണ്" ആക്രമണങ്ങൾ നടത്തിയതെന്നും ഇറാനിയൻ സൈനിക നിരീക്ഷണം, ആശയവിനിമയം, വ്യോമ പ്രതിരോധം, ഡ്രോൺ സംഭരണം, മൈൻ സ്ഥാപിക്കൽ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുവെന്നും അവർ പറഞ്ഞു. "ശത്രുക്കളുടെ ഏത് ആക്രമണത്തിനും തകർപ്പൻ തിരിച്ചടി" നൽകുമെന്ന് ഇറാനും വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos