Advertisement
Kuwait

കുവൈത്തിൽ പലയിടങ്ങളിലും വൈദ്യുതി മുടങ്ങി, ഇറാൻ ആക്രമണങ്ങളിൽ ജലശുദ്ധീകരണ പ്ലാന്റിന് കേടുപാടുകൾ സംഭവിച്ചതായി ജല,വൈദ്യുതി മന്ത്രാലയം

Published: July 17, 2026
കുവൈത്ത് സിറ്റി :ഇന്ന് രാവിലെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ രാജ്യത്തെ വൈദ്യുതി ഉൽപ്പാദന-ജല ശുദ്ധീകരണ പ്ലാന്റുകളിലൊന്നിനെ ലക്ഷ്യമിട്ടതായും, ഇതേതുടർന്ന് തീപിടുത്തവും നാശനഷ്ടങ്ങളും ഉണ്ടായതായും കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു; അതേസമയം, വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിരീക്ഷിക്കുന്നതിനൊപ്പം, അറ്റകുറ്റപ്പണികൾ നടത്തി യൂണിറ്റുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്.

വൈദ്യുതി ഉപഭോഗത്തിൽ ശ്രദ്ധ വേണമെന്ന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടു.

ഇതിനിടെ,അമേരിക്കൻ സേനയും ഇസ്രായേൽ പിന്തുണയുള്ള സൈനികരും  നിലയുറപ്പിച്ചിട്ടുള്ള കുവൈത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ, 'ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റവും (HIMARS) പ്ലാറ്റ്‌ഫോമുകളും മിസൈലുകളും തകർത്തതായി ഇറാൻ അവകാശപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All Kuwait
Advertisement

NEWSROOMME VIDEOS

View All Videos