ബഹ്‌റൈനിലെയും കുവൈത്തിലെയും 85 യു.എസ് സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ,യു.എസിന്റെ MQ-9 ഡ്രോൺ വെടിവെച്ചിട്ടതായും റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC)
നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് ബുധനാഴ്ച (ജൂലൈ 8, 2026) പുലർച്ചെ ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിൽ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണിതെന്ന് ഇറാൻ വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന് ബഹ്‌റൈനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. അതിർത്തി കടന്നെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായി കുവൈത്ത് സൈന്യവും അറിയിച്ചു.
യു.എസും ഇറാനും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക സമാധാന ഉടമ്പടിയെ പൂർണ്ണമായും പ്രതിസന്ധിയിലാക്കുന്നതാണ് ഈ പുതിയ സൈനിക നീക്കങ്ങൾ.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/HxKnJ43DoyxCv0cd0Bgpab