ഇറാൻ ആക്രമണത്തിൽ കുവൈത്തിൽ ഒരു മരണം,32 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം
(ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രമാണ് ന്യൂസ്‌റൂം വായനക്കാരിലേക്ക് എത്തിക്കുന്നത്.ദേശീയ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് കരുതലോടെയിരിക്കുക)
പരിക്കേറ്റവരിൽ 15 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജാബർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവർ അൽ-അദാൻ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.അൽ-അദാൻ ആശുപത്രിയിലാണ് ഒരാൾ മരിച്ചത്.പരിക്കേറ്റ അഞ്ച് പേർക്ക് അടിയന്തര ശസ്ത്രക്രിയകൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
ഇതിനുപുറമെ, ശനിയാഴ്ച12 അണുബാധ കേസുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.അടിയന്തര, തീവ്രപരിചരണ വിഭാഗങ്ങൾ സദാസന്നദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യമേഖലയിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഉയർന്ന നിലവാരമുള്ള പരിചരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo