ഗസയിൽ പട്ടിണി രൂക്ഷം,അഞ്ചുലക്ഷം പേർ പട്ടിണിയിലേക്കെന്ന് ലോക ഭക്ഷ്യ പദ്ധതി ഏജൻസി
പുതിയ വെട്ടിച്ചുരുക്കലോടെ ആഹാര സാധനങ്ങളായോ പണമായോ പ്രതിമാസ സഹായം ലഭിക്കുന്ന പലസ്തീനികളുടെ എണ്ണം വീണ്ടും ചുരുങ്ങി 11 ലക്ഷമായി. ഗസയിൽ യുദ്ധക്കെടുതികൾ അനുഭവിക്കുന്ന പട്ടിണിക്കാരായ മനുഷ്യരുടെ പകുതി മാത്രമാണിത്.
അടുത്ത ആറ് മാസത്തെ മിനിമം പ്രവർത്തനങ്ങൾ തുടരുന്നതിനായി 450 മില്യൺ ഡോളറിന്റെ സഹായം അത്യാവശ്യമായ സാഹചര്യമാണ്. സംഘർഷ ബാധിത മേഖലകളിലേക്ക് സുരക്ഷിതമായി ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിനുള്ള ഗതാഗത-വിതരണ ചെലവുകൾ കുത്തനെ ഉയർന്നതും ഏജൻസിയുടെ സാമ്പത്തിക ഭാരം ഇരട്ടിയാക്കി. ഇതിനിടെ ഇസ്രയേൽ ആക്രമണം തുടരുകയും ചെയ്യുന്നു. ഭക്ഷണത്തിനായി എത്തുന്ന കുട്ടികളെ വരെ ലക്ഷ്യം വെക്കുന്നു.
"കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരം ഒരു തീരുമാനമെടുക്കാൻ ഞങ്ങളെ നിർബന്ധിതരാക്കിയത്. ഗസയിലെ ജനങ്ങളുടെ ആവശ്യങ്ങൾ ഇപ്പോഴും വളരെ ഗുരുതരമായി തുടരുകയാണ്," — ഷൗൺ ഹ്യൂഗ്സ് (WFP കൺട്രി ഡയറക്ടർ)
ഫലസ്തീൻ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യു.എൻ ഏജൻസിയായ UNRWA (United Nations Relief and Works Agency)-യ്ക്കുള്ള സാമ്പത്തിക സഹായം നേരത്തെ തന്നെ അമേരിക്ക പൂർണ്ണമായി നിർത്തിവെച്ചിരുന്നു.
വര്ഷങ്ങളായി തുടരുന്ന സംഘർഷവും ഉപരോധവും കാരണം ഗസയിലെ അടിസ്ഥാന സൗകര്യങ്ങളും വിപണികളും പൂർണമായി തകർന്ന നിലയിലാണ്. ജനങ്ങളിൽ ഭൂരിഭാഗവും പൂർണമായും അന്താരാഷ്ട്ര മാനുഷിക സഹായങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ സഹായം വെട്ടിക്കുറയ്ക്കുന്നത് സാധാരണക്കാരുടെ ജീവിതത്തെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുന്നു. അടിയന്തിരമായി കൂടുതൽ അന്താരാഷ്ട്ര സാമ്പത്തിക സഹായം ലഭ്യമായില്ലെങ്കിൽ വരും മാസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.