ഇറാനെതിരെ വീണ്ടും യു,എസ് പടയൊരുക്കം?തയ്യാറെടുപ്പുകൾ നടത്താൻ പെന്റഗണിന് നിർദ്ദേശം നൽകിയതായി 'ആക്സിയോസ്' റിപ്പോർട്ട്
അതേസമയം,ആക്രമണങ്ങൾ ആരംഭിക്കുന്നതിനുള്ള കൃത്യമായ തീയതി നിശ്ചയിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.നവംബർ 3-ന് നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപായോ, അല്ലെങ്കിൽ അതിന് ഒരാഴ്ച മുമ്പ് നടക്കുമെന്ന് കരുതപ്പെടുന്ന ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുൻപായോ വീണ്ടും സൈനിക നടപടികൾ ഉണ്ടായേക്കാമെന്ന് യുഎസ്, ഇസ്രായേൽ ഉദ്യോഗസ്ഥർ 'ആക്സിയോസി'നോട് (Axios) പറഞ്ഞു.യുദ്ധം പുനരാരംഭിക്കുകയാണെങ്കിൽ, ഇറാനിലെ ഊർജ്ജ, അടിസ്ഥാന സൗകര്യ, ആണവ കേന്ദ്രങ്ങൾക്കുനേരെ വിപുലമായ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും യു.എസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് 'ആക്സിയോസ്' (Axios) റിപ്പോർട്ട് ചെയ്തു.
ട്രംപിന് ഏത് സമയത്തും ഏത് വഴികളും (തീരുമാനങ്ങളും) സ്വീകരിക്കാൻ സാധിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
"ഹോർമുസ് കടലിടുക്കിലുള്ള നിയന്ത്രണവും തകർന്നുകൊണ്ടിരിക്കുന്ന ഇറാനിയൻ സമ്പദ്‌വ്യവസ്ഥയും കാരണം ഇറാൻ കനത്ത തിരിച്ചടി നേരിട്ടുകഴിഞ്ഞു; ഇനി കാര്യങ്ങൾ രണ്ട് വഴികളിലൊന്നിലൂടെയാകും നീങ്ങുക - എളുപ്പമുള്ള വഴിയിലൂടെയോ അതോ കടുപ്പമേറിയ വഴിയിലൂടെയോ," ഉദ്യോഗസ്ഥൻ പറഞ്ഞു."എല്ലാ നിയന്ത്രണങ്ങളും പ്രസിഡന്റ് ട്രംപിന്റെ കൈവശമാണെന്നും അമേരിക്കയ്ക്ക് ഏറ്റവും ഗുണകരമായ കാര്യമേ അദ്ദേഹം ചെയ്യൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്സിയോസ് (Axios) റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായിട്ടില്ല. ആണവ വിഷയങ്ങളിൽ വിട്ടുവീഴ്ചകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള അമേരിക്കയുടെ മറുനിർദ്ദേശത്തിന് ഇറാനിൽ നിന്നുള്ള മറുപടിക്കായി മധ്യസ്ഥരായ ഖത്തർ ഇപ്പോഴും കാത്തിരിക്കുകയാണ്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക