Advertisement
Arab World

മിഡിലീസ്റ്റിൽ വീണ്ടും യുദ്ധസന്നാഹം,കൂടുതൽ വിമാനവാഹിനി കപ്പലുകൾ മേഖലയിൽ വിന്യസിക്കാനൊരുങ്ങി അമേരിക്കൻ സൈന്യം

Published: October 02, 2026
വാഷിംഗ്ടൺ :മേഖലയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ,മിഡിലീസ്റ്റിൽ കൂടുതൽ യുദ്ധസന്നാഹങ്ങളൊരുക്കാൻ പെന്റഗൺ. വരും ആഴ്ചകളിൽ മിഡിൽ ഈസ്റ്റിൽ മൂന്ന് വിമാനവാഹിനിക്കപ്പലുകളും, മറൈൻ എക്സ്പെഡിഷണറി യൂണിറ്റുകൾ ഉൾപ്പെടുന്ന രണ്ട് അധിക 'ആംഫിബിയസ് റെഡി ഗ്രൂപ്പുകളും' (Amphibious Ready Groups) വിന്യസിക്കാൻ യുഎസ് സൈന്യം ഒരുങ്ങുന്നതയാണ് റിപ്പോർട്ട്. നിലവിലുള്ള സേനാവിഭാഗങ്ങൾ മടങ്ങുന്നതിന് മുൻപായി പകരം സേനാവിഭാഗങ്ങൾ എത്തുന്നതോടെ, മേഖല വീണ്ടും  അതിവിപുലമായ അമേരിക്കൻ സൈനികവിന്യാസത്തിന് സാക്ഷിയാകും.

യുഎസ്എസ് ജോർജ്ജ് വാഷിംഗ്ടൺ, യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്, യുഎസ്എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവയാണ് പുതുതായി വിന്യസിക്കുന്ന  മൂന്ന് വിമാനവാഹിനിക്കപ്പലുകൾ.മധ്യപൂർവ്വേഷ്യയിലെ യുഎസ് സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനായി 'വാഷിംഗ്ടൺ', 'ബുഷ്' എന്നീ യുദ്ധക്കപ്പലുകൾ നിലവിൽ അറബിക്കടലിലുണ്ട്.ഇതിന് പുറമെയാണ് പുതിയ യുദ്ധക്കപ്പലുകൾ കൂടി വിന്യസിക്കുന്നത്.

മധ്യപൂർവ്വേഷ്യയിലേക്കുള്ള ദൗത്യത്തിനായി 'റൂസ്‌വെൽറ്റ്' വാരാന്ത്യത്തിൽ സാൻ ഡിയാഗോയിൽ നിന്ന് യാത്ര തിരിച്ചിരുന്നു.അവിടെവെച്ച് 'ജോർജ്ജ് വാഷിംഗ്ടൺ' കപ്പലിന് പകരമായി പുതിയ യുദ്ധക്കപ്പലുകൾ നിലയുറപ്പിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു.ഈ  കാലയളവിൽ യുഎസ് കമാൻഡർമാർക്ക് മൂന്ന് 'കാരിയർ സ്ട്രൈക്ക് ഗ്രൂപ്പുകളും' അവയിലുള്ള വ്യോമവിഭാഗങ്ങളും ലഭ്യമായിരിക്കുമെന്നും ഇത് മേഖലയിലും പരിസരത്തുമായി ലഭ്യമായ യുദ്ധവിമാനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ദൂരപരിധി കൂടിയ ആക്രമണ ശേഷി എന്നിവ ഗണ്യമായി വർദ്ധിപ്പിക്കുമെന്നും യു.എസ് ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.

പതിനൊന്നാമത് 'മറൈൻ എക്സ്പെഡിഷനറി യൂണിറ്റി'നെ (11th MEU) വഹിച്ചുകൊണ്ടുള്ള 'ബോക്സർ ആംഫിബിയസ് റെഡി ഗ്രൂപ്പ്' (Boxer ARG) ഇതിനകം തന്നെ അറബിക്കടലിൽ പ്രവർത്തനസജ്ജമാണ്. യുഎസ്എസ് ബോക്സർ, യുഎസ്എസ് കോംസ്റ്റോക്ക്, യുഎസ്എസ് പോർട്ട്ലാൻഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനൊപ്പം, മേഖലയിലെ മറ്റ് ഭാഗങ്ങളിൽ അസ്ഥിരത വർധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ  സൈനിക ശേഷി ശക്തമാക്കുന്നതിലൂടെ പ്രതിരോധം കൂടുതൽ കാര്യക്ഷമമാക്കാൻ കൂടി ലക്ഷ്യമാക്കിയാണ് പുതിയ നീക്കം.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement

NEWSROOMME VIDEOS

View All Videos