Advertisement
Arab World

"ഞാൻ ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല": ആണവ പദ്ധതിയിൽ ഇറാൻ വിട്ടുവീഴ്ച ചെയ്‌താൽ ഉപരോധങ്ങളിൽ ഇളവ് നൽകാമെന്ന് താൻ സമ്മതിച്ചിട്ടില്ലെന്ന് ട്രംപ്

Published: October 01, 2026
വാഷിംഗ്ടൺ : മധ്യപൂർവ്വേഷ്യയിൽ  ഏഴ് മാസമായി തുടരുന്ന സംഘർഷം പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ, ആണവ പദ്ധതിയിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നതിന് പകരമായി ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ടുകൾ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിഷേധിച്ചു.

"ഇത് സത്യമല്ല. ഞാൻ അവർക്ക് ഒന്നും വാഗ്ദാനം ചെയ്തിട്ടില്ല!" എന്ന് 'ട്രൂത്ത് സോഷ്യൽ' (Truth Social) പോസ്റ്റിൽ പ്രതികരിച്ച ഡൊണാൾഡ് ട്രംപ്, ഇതുസംബന്ധിച്ച് 'ആക്സിയോസ്' (Axios) നൽകിയ വാർത്തയെ "വ്യാജ പ്രചാരണം" (hoax) എന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം, ദോഹയിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം ലഭിച്ച യു.എസ്. നിർദ്ദേശം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച ഇറാൻ മന്ത്രിസഭയ്ക്ക് മുന്നിൽ അവതരിപ്പിച്ചതായി സർക്കാർ വക്താവ് അറിയിച്ചു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
Advertisement

NEWSROOMME VIDEOS

View All Videos