Advertisement
Arab World

യു.എസ് യുദ്ധക്കപ്പൽ 1,000 കിലോമീറ്റർ അകലേക്ക് പിൻവാങ്ങി,ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയും സൈനിക പിന്മാറ്റവുമാണ് മേഖലയുടെ ഭാവി നിർണയിക്കുകയെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ്

Published: October 07, 2026
തെഹ്റാൻ : ഗൾഫ് മേഖലയിൽ നിന്ന് വിദേശ യുദ്ധക്കപ്പലുകൾ 1,000 കിലോമീറ്ററിലധികം അകലേക്ക് പിൻവാങ്ങിയതായി ഇറാൻ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്‌സിൻ്റെ (IRGC) രാഷ്ട്രീയ വിഭാഗം മേധാവി ബ്രിഗേഡിയർ ജനറൽ യദൊല്ല ജവാനി അവകാശപ്പെട്ടു.

IRGC സായുധ സേനയുടെ മിസൈൽ, ഡ്രോൺ, നാവിക ശേഷികൾ ഗൾഫ്, ഒമാൻ കടൽ മേഖലകളിലെ ശാക്തികസന്തുലിതാവസ്ഥയിൽ മാറ്റം വരുത്തിയതായും ജവാനി പറഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) റിപ്പോർട്ട് ചെയ്തു.

"മുമ്പ്, ഡസൻ കണക്കിന് വിദേശ യുദ്ധക്കപ്പലുകളും മറ്റ് കപ്പലുകളും ഗൾഫ് മേഖലയിൽ സ്വൈരവിഹാരം നടത്തിയിരുന്നു. അതേസമയം ഇന്ന്, ശത്രുക്കളുടെ കപ്പൽവ്യൂഹം നമ്മുടെ സമുദ്രാതിർത്തിയിൽ നിന്ന് ആയിരം കിലോമീറ്ററിലധികം അകലേക്ക് പിൻവാങ്ങിക്കഴിഞ്ഞു. ഇനി ഇങ്ങോട്ട് അടുക്കാൻ അവർക്ക് ധൈര്യമില്ല"-അദ്ദേഹം അവകാശപ്പെട്ടു.

ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയും ആക്രമണകാരികളുടെ സമ്പൂർണ്ണ പിൻമാറ്റവുമായിരിക്കും ഈ മേഖലയുടെ ഭാവി നിർണ്ണയിക്കുക എന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക
Advertisement

NEWSROOMME VIDEOS

View All Videos