Advertisement
UAE

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത,ഒപ്പം ഉഷ്‌ണതരംഗവും : യു.എ.ഇയിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Published: August 08, 2026
അബുദബി: യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM).വരും ദിവസങ്ങളിൽ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലും ചില ഉൾനാടൻ മേഖലകളിലും മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കൊൊപ്പം രാജ്യത്ത് ചൂടും ഉഷ്ണതരംഗവും വർദ്ധിച്ചേക്കും. ഉൾനാടൻ പ്രദേശങ്ങളിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ലിവയിൽ 48 ഡിഗ്രിയും, അബുദബി, അൽ ഐൻ, റാസൽ ഖൈമ എന്നിവിടങ്ങളിൽ 46 ഡിഗ്രിയും, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ 45 ഡിഗ്രിയും താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പത്തിന്റെ അളവ് 85 ശതമാനം വരെ ഉയർന്നേക്കാം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് മേഘ രൂപീകരണത്തോടെ 50 കിലോമീറ്റർ വരെ ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇത് മൂലം പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുത്തനെ കുറയാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ബുധനാഴ്ചയോടെ അസ്ഥിര കാലാവസ്ഥ ദുർബലമാകുമെന്നും ചൊവ്വാഴ്ച മുതൽ തീരപ്രദേശങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos