Advertisement
UAE

ഫുജൈറയിൽ ഇലക്ട്രിക് സ്‌കൂട്ടറിൽ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു

Published: October 28, 2026
ദുബായ് : മൂവാറ്റുപുഴ മാറാടി സ്വദേശി തെള്ളിക്കുന്നേൽ റെസ്‌വിൻ റഷീദ് (24) ഫുജൈറയിൽ വാഹനാപകടത്തിൽ മരിച്ചു. ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്. ഫുജൈറ സിറ്റി സെന്ററിലെ അൽ ബൈക്ക് കൗണ്ടറിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന റെസ്‌വിൻ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നവംബറിൽ വിവാഹം നടക്കാനിരിക്കെ അവധിക്ക് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് ഫുജൈറ പോലീസ് അറിയിച്ചു.ജി.സി.സി സ്വദേശിയായ വനിത ഓടിച്ച എസ്‌യുവി (SUV) വാഹനം ഇലക്ട്രിക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടസ്ഥലത്തുവെച്ചുതന്നെ യുവാവ് മരണപ്പെട്ടു; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos