ടാങ്കറിലെ എണ്ണചോർച്ച,ഷാർജയിലെ ബീച്ചുകളിലും കടൽത്തീരങ്ങളിലും നിരോധനം ഏർപ്പെടുത്തി
തീരപ്രദേശത്തെ സംരക്ഷിക്കുന്നതിനും, മലിനീകരണം കടൽത്തീരങ്ങളിലേക്ക് എത്തുന്നത് തടയുന്നതിനുമുള്ള നടപടികൾ വിദഗ്ധ സംഘങ്ങൾ സ്വീകരിച്ചുവരികയാണ്.കടൽത്തീരങ്ങൾ സംരക്ഷിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ താൽക്കാലിക അടച്ചിടൽ.ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കാനും, ബന്ധപ്പെട്ട വിഭാഗങ്ങൾ നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിക്കാനും പൊതുജനങ്ങളോടും സന്ദർശകരോടും അധികൃതർ അഭ്യർത്ഥിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങളും അപ്‌ഡേറ്റുകളും അറിയാനും, കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകളും ജോലി സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ :
വാട്സ് ആപ്
???? https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം
???? https://www.instagram.com/newsroomme/?hl=en
????വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719