What you say online matters. Think before you post, choose your words carefully, and treat others with respect. Remember, insulting or defaming others on social media is a criminal offence punishable by law. #CybersecurityAwarenessMonth #TheUAEisSafeWithYourDigitalAwareness https://t.co/S4C6Gja5Hq
— Dubai Policeشرطة دبي (@DubaiPoliceHQ) October 20, 2026
‘The UAE is Safe with Your Digital Awareness’ എന്ന ദേശീയ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. സുരക്ഷിതവും ഉത്തരവാദിത്തപൂർണവുമായ ഡിജിറ്റൽ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം, ദുബായ് പൊലീസ്, ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റർ (DESC) എന്നിവയുടെ സഹകരണത്തോടെയാണ് പ്രചാരണം നടത്തുന്നത്.
മാന്യമായ ഓൺലൈൻ ആശയവിനിമയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോയും ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയിട്ടുണ്ട്. വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും അപമാനകരമായ പരാമർശങ്ങൾക്കും മറ്റുള്ളവരെ ലക്ഷ്യമിടാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നാണ് ഇതിലൂടെ ഉപയോക്താക്കൾക്ക് നൽകുന്ന സന്ദേശം.
5 ലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റം
യുഎഇയിലെ കിംവദന്തികളെയും സൈബർ കുറ്റകൃത്യങ്ങളെയും നേരിടുന്നതുമായി ബന്ധപ്പെട്ട 2021-ലെ ഫെഡറൽ ഡിക്രി-ലോ നമ്പർ 34-ലെ ആർട്ടിക്കിൾ 43 പ്രകാരം, വിവര ശൃംഖലകളോ വിവര സാങ്കേതികവിദ്യയോ ഉപയോഗിച്ച് മറ്റൊരാളെ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നവർക്ക് തടവുശിക്ഷയും 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാം. നിയമപ്രകാരം ഇവയിൽ ഏതെങ്കിലും ഒരു ശിക്ഷയും ചുമത്താവുന്നതാണ്.
ഉദ്യോഗസ്ഥരെയോ പൊതുസേവന ചുമതലയുള്ള വ്യക്തികളെയോ അവരുടെ ഔദ്യോഗിക ജോലിയുമായി ബന്ധപ്പെട്ട് അപമാനിക്കുന്നതും കുറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്ന സാഹചര്യമായി നിയമം കണക്കാക്കുന്നു.
മാന്യമായ ഓൺലൈൻ ഇടപെടലുകൾക്ക് ആഹ്വാനം
വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും പകരം ക്രിയാത്മകമായ ആശയവിനിമയത്തിനും പരസ്പര ബഹുമാനത്തിനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോഴും മറ്റുള്ളവരുടെ മാന്യതയും അവകാശങ്ങളും സംരക്ഷിക്കേണ്ടത് ഓരോ ഉപയോക്താവിന്റെയും ഉത്തരവാദിത്തമാണെന്നും അവർ ഓർമിപ്പിച്ചു.
ഓൺലൈൻ അധിക്ഷേപങ്ങൾക്കെതിരായ ബോധവൽക്കരണത്തിനൊപ്പം സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവയെക്കുറിച്ചും പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. കൃത്രിമബുദ്ധി (AI) സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ദുരുപയോഗങ്ങളും ഉയർന്നുവരുന്ന സൈബർ ഭീഷണികളും ഇതിൽ ഉൾപ്പെടുന്നു.
ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കുകയും സുരക്ഷിതമായ ഓൺലൈൻ അന്തരീക്ഷം സൃഷ്ടിക്കുകയും സൈബർ കുറ്റകൃത്യങ്ങളിൽനിന്ന് വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
ഇൻസ്റ്റഗ്രാം ഫോളോ ചെയ്യുക :https://www.instagram.com/newsroomme/?hl=en
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക.