ദുബായിലും അബുദാബിയിലും വിമാനസർവീസുകൾ താളംതെറ്റി,ദുരിതത്തിലായത് മലയാളികൾ ഉൾപെടെ നൂറുകണക്കിന് യാത്രക്കാർ
കോഴിക്കോട്, ഡൽഹി, കൊച്ചി, മുംബൈ, ടെഹ്‌റാൻ, മസ്‌കത്ത്, റിയാദ്, വിവിധ യൂറോപ്യൻ നഗരങ്ങൾ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും താളം തെറ്റിയതിനെ തുടർന്ന് നിരവധി യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേൾഡ് സെൻട്രൽ, അബുദാബി വിമാനത്താവളങ്ങളിൽ ദുരിതം നേരിട്ടത്.
ബുധനാഴ്ച(ഇന്ന്) യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശിച്ചു.
ദുബായിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റ് വിമാനം (SG5153) രാത്രി 8.25-ലേക്ക് മാറ്റിയിട്ടുണ്ട്. കൊച്ചിയിലേക്കുള്ള SG5117 വിമാനത്തിന്റെ സമയം ഉച്ചയ്ക്ക് 3.40-ൽ നിന്ന് രാത്രി 11.55-ലേക്കാണ് മാറ്റിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പുറപ്പെട്ടാൽ സമയം രാവിലെ 11.55-ൽ നിന്ന് ഉച്ചയ്ക്ക് 1.20-ലേക്കും, റിയാദിലേക്കുള്ള സൗദി വിമാനം രാവിലെ 10.40-ൽ നിന്ന് 11.30-ലേക്കും മാറ്റി.
കോഴിക്കോട്, ജയ്പൂർ, ഡൽഹി എന്നിവിടങ്ങളിലേക്കുള്ള സ്പൈസ് ജെറ്റ് സർവീസുകൾ, ലാഹോറിലേക്കുള്ള പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് സർവീസ്,ഡൽഹിയിലേക്കുള്ള മറ്റൊരു സ്പൈസ് ജെറ്റ് സർവീസ് എന്നിവ റദ്ദാക്കിയവയിൽ ഉൾപെടും. കോഴിക്കോട്ടേക്കുള്ള SG5153, ഡൽഹിയിലേക്കുള്ള SG5106 എന്നീ വിമാനങ്ങളും റദ്ദാക്കികയോ അനിശ്ചിതമായി വൈകുകയോ ചെയ്യുന്നതായാണ് വിവരം. കൊച്ചിയിൽ നിന്ന് പുലർച്ചെ 3.15 അബുദാബിയിൽ എത്തേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം രാവിലെ 11.47-ലേക്കും, മുംബൈയിൽ നിന്ന് രാവിലെ 11-ന് വരേണ്ടിയിരുന്ന SG5060-വിമാനം വൈകുന്നേരം 7.25-നുമാണ് അബുദാബിയിൽ എത്തുക.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4