വിമാനകമ്പനികളെയും ഊർജ്ജ മേഖലയെയും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം! ശക്തമായി പ്രതിരോധിച്ച് യുഎഇ
സുപ്രധാന സംവിധാനങ്ങളുടെയും സേവനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെടുത്തുന്നതിന് മുൻപുതന്നെ ഇത്തരം ശ്രമങ്ങൾ തടയാൻ കഴിഞ്ഞതായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.സിസ്റ്റങ്ങളെയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെയും തകർക്കാൻ ശ്രമിക്കുക, അക്കൗണ്ടുകളും പ്രവർത്തന വിവരങ്ങളും തട്ടിയെടുക്കുക,'ഫിഷിംഗ്' (phishing) ആക്രമണങ്ങളിലൂടെ പ്രധാന സംവിധാനങ്ങളിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുക തുടങ്ങി വിവിധ മാർഗ്ഗങ്ങളിലൂടെയാണ് ഈ ആക്രമണങ്ങൾ നടന്നതെന്നും കൗൺസിൽ വിശദീകരിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd