Advertisement
UAE

സ്കൂൾ ഗേറ്റിലെ ഫോട്ടോയെടുപ്പും റീൽസുകളും ഇനി വേണ്ട; യുഎഇയിൽ രക്ഷിതാക്കൾക്ക് കടുത്ത നിയന്ത്രണം

Published: October 05, 2026
ദുബായ്: യുഎഇയിലെ രക്ഷിതാക്കൾ സ്കൂൾ ഗേറ്റിനു മുന്നിൽ വെച്ച് മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കുന്നതും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും നിരോധിച്ചു. സ്കൂൾ വളപ്പിൽ വെച്ച് ഫോട്ടോകളോ വീഡിയോകളോ എടുക്കരുതെന്ന് ആവശ്യപ്പെട്ട് ദുബായിലെയും ഷാർജയിലെയും സ്കൂളുകൾ പുതിയ സർക്കുലറുകൾ പുറത്തിറക്കി.

മറ്റ് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ചിത്രങ്ങളോ വീഡിയോ ക്ലിപ്പുകളോ, ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ വാട്സാപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ പങ്കുവെക്കരുതെന്നും നിർദേശമുണ്ട്. "വിദ്യാർത്ഥികളുടെ സ്വകാര്യത സംരക്ഷിക്കൽ" എന്ന വിഷയത്തിൽ പുറത്തിറക്കിയ സർക്കുലറിലാണ് ഇതുസംബന്ധിച്ച നിർദേശമുള്ളതെന്ന് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു. ഓരോ കുട്ടിയുടെയും സുരക്ഷ, സ്വകാര്യത, ക്ഷേമം എന്നിവയ്ക്കാണ് സ്കൂൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് ജെംസ് സ്‌കൂൾ പ്രിൻസിപ്പലും സിഇഒയുമായ ശ്രീവത്സൻ മുരുകൻ ഗൾഫ് ന്യൂസിനോട് പറഞ്ഞു.
'യുഎഇയുടെ സ്വകാര്യത സംബന്ധിച്ച നിബന്ധനകളും സ്വകാര്യ സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന പുതിയ നിർദ്ദേശങ്ങളും കണക്കിലെടുത്ത്", മറ്റ് വിദ്യാർത്ഥികളുടെയോ ജീവനക്കാരുടെയോ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ രക്ഷിതാക്കളോടും സന്ദർശകരോടും അഭ്യർത്ഥിക്കുന്നു. ക്ലാസ് മുറികൾ, ഇടനാഴികൾ, കളിസ്ഥലങ്ങൾ, അസംബ്ലി നടക്കുന്ന സ്ഥലങ്ങൾ, കുട്ടികളെ ഇറക്കുന്നതിനും കൂട്ടിക്കൊണ്ടുപോകുന്നതിനുമുള്ള ഇടങ്ങൾ എന്നിവയെല്ലാം ഈ നിർദ്ദേശത്തിന്റെ പരിധിയിൽ വരുന്നു.'-സർക്കുലറിൽ വ്യക്തമാക്കി.
ന്യൂസ്റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/BiNNQsir7LfDXPzQgmIZ53?s=cl&p=a&mlu=4&ilr=4
വാർത്തകൾ അറിയിക്കാനും പരസ്യങ്ങൾക്കും 52000719 എന്ന നമ്പറിൽ മാത്രം ബന്ധപ്പെടുക

 

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos