Advertisement
UAE

ഏതു ഭീഷണിയും നേരിടാൻ രാജ്യം പൂർണസജ്ജം, ഇറാനിൽ നിന്നുള്ള ഡ്രോൺ ആക്രമണം തടഞ്ഞതായി യു.എ.ഇ

Published: August 31, 2026
അബുദാബി : ഇറാനിൽ നിന്ന് യുഎഇയുടെ സമുദ്രാതിർത്തി ലക്ഷ്യമാക്കി എത്തിയ  ഡ്രോൺ പ്രതിരോധിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.സായുധ സേന പൂർണ്ണ ജാഗ്രതയിലാണെന്നും ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ രാപ്പകൽ നിരീക്ഷണം തുടരുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

വാർത്തകൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും, കിംവദന്തികളും തെറ്റായതോ തെറ്റിദ്ധാരണാജനകമായതോ ആയ വിവരങ്ങൾ  ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd

YOU MAY LIKE

View All UAE
Advertisement

NEWSROOMME VIDEOS

View All Videos