ഇറാനിൽ നിന്നുള്ള രണ്ടു ബലിസ്റ്റിക് മിസൈലുകൾ കടലിൽ പതിച്ചു,ഇറാനുമായുള്ള എല്ലാ വ്യാപാര-വാണിജ്യ ഇടപാടുകളും നിർത്തിവെച്ചതായി യു.എ.ഇ
ദുബായ് :ഇറാനുമായുള്ള എല്ലാവിധ പ്രവർത്തനങ്ങളും വ്യാപാര-വാണിജ്യ ഇടപാടുകളും സാമ്പത്തിക കൈമാറ്റങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാൻ ഉത്തരവിട്ടതായി യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അറിയിച്ചു.
ഇറാനുമായുള്ള പ്രവർത്തനങ്ങൾ, വാണിജ്യ ഇടപാടുകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം ഈ ഉത്തരവിന്റെ പരിധിയിൽ വരും. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം,ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചു.സമുദ്രഗതാഗതത്തെ ലക്ഷ്യമിട്ടാണ് മിസൈലുകൾ വിക്ഷേപിച്ചതെന്നാണ് വിലയിരുത്തലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.ആദ്യ മിസൈൽ യുഎഇയുടെ സമുദ്രാതിർത്തിക്ക് പുറത്താണ് പതിച്ചത്; രണ്ടാമത്തേത് രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലും. ഇവ രണ്ടും കടലിൽ പതിച്ചതിനാൽ കരയിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd