യു എ.ഇയിൽ വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണമുണ്ടായതായി വാർത്ത,അടിസ്ഥാനരഹിതമെന്ന് പ്രതിരോധമന്ത്രാലയം
വാർത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി, ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ തങ്ങൾ പൂർണ്ണ സജ്ജമാണെന്നും അതീവ ജാഗ്രതയിലാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും, കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം,ഹോർമുസിന് സമീപമുള്ള ഇറാൻ മിസൈൽ വിക്ഷേപണത്തിന് നേരെ ആക്രമണമുണ്ടായതായി യു.എസ് സ്ഥിരീകരിച്ചിരുന്നു.തൊട്ടുപിന്നാലെ ജോർദാനിലെ യു.എസ് വ്യോമത്താവളം ആക്രമിച്ചതായി ഇറാനും അവകാശപ്പെട്ടു.ഏതാനും ദിവസത്തെ ഇടവേളക്ക് ശേഷം ഇരു വിഭാഗവും ആക്രമണ,പ്രത്യാക്രമണങ്ങൾ തുടങ്ങിയതോടെ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും മുടങ്ങാതെ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/KFKQw8nVuAOHcfI9gZiLvd